മല്ലപ്പള്ളി : കർഷകരുടെ ഉല്പന്നങ്ങൾ ശേഖരിക്കുവാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കൃഷിയിടങ്ങളിലേക്കെത്തുന്നു. ആദ്യഘട്ടമായി ആനിക്കാട് പഞ്ചായത്തിലെ ചെട്ടിമുക്കിലെ കർഷകരുടെ ഉല്പന്നങ്ങളാണ് മല്ലപ്പള്ളി പാതിക്കാട് സ്വാശ്രയ കർഷക വിപണിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ചത്. സമിതി പ്രസിഡന്റ് കുഞ്ഞുകോശി പോളിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിൻസിമോൾ തോമസ് ഫാം ഗേറ്റ് കളക്ഷൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അഡ്വ. സുജ. എച്ച്, ഡെപ്യൂട്ടി മാനേജർ സുജ തോമസ്, കൃഷി അസിസ്റ്റന്റ് , ലീന കെ.ശങ്കർ , ചന്ദ്രമോഹനൻ നായർ , കോശി വറുഗീസ് എന്നിവർ പ്രസംഗിച്ചു. ശേഖരിച്ച ഉല്പന്നങ്ങൾ പാതിക്കാട് വിപണിയിലെത്തിച്ച് ലേലം ചെയ്താണ് കർഷകർക്ക് വില നൽകുന്നത്.