
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പത്തനംതിട്ട വയലത്തലയിൽ പ്രവർത്തിക്കുന്ന ഗവ.ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിൽ എഡ്യൂക്കേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപ ഹോണറേറിയം. ബി.എഡും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള പത്തനംതിട്ട നിവാസികൾ ആയിരിക്കണം അപേക്ഷകർ. കുട്ടികളുടെ സൗകര്യപ്രദമായ സമയമനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16. അപേക്ഷ നേരിട്ടോ ഇമെയിലിലോ (govtobservationhomepta@gmail.com) നൽകണം.സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ . 94 97 47 18 49.