08-akg-charitable
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ ചെയർമാൻ ആർ. അജയകുമാർ യോഗം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : തോട്ടപ്പുഴശേരി എ.കെ.ജി. ചാരിറ്റബിൾ ഫൗണ്ടേഷൻ തണൽ പാലിയേറ്റീവ് കെയർ തോട്ടപ്പുഴശേരി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് വീൽ ചെയർ, എയർ ബെഡ്, വാക്കർ, വാക്കിംഗ് സ്റ്റിക്ക്്്, ഡയാലിസിസ് കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ കാര്യ ചെയർമാൻ ആർ.അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സോണൽ കമ്മിറ്റി പ്രസിഡന്റ് പി.കെ. ബിനു യോഗത്തിൽ അദ്ധ്യക്ഷനായി. സോണൽ കമ്മിറ്റി സെക്രട്ടറി ടിം ടൈറ്റസ്് സ്വാഗതം പറഞ്ഞു. തോട്ടപ്പുഴശേരി സോണൽ രക്ഷാധികാരി രാജൻ വർഗീസ്, പാലിയേറ്റീവ് കെയർ കോഴഞ്ചേരി ഏരിയ സെക്രട്ടറി, ബിജിലി പി.ഈശോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിസിലി ജോൺ,റീന തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.പഞ്ചായത്ത് കമ്മിറ്റി അംഗം മോൻസി കൃതജ്ഞത രേഖപ്പെടുത്തി.