അടൂർ: ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കായംകുളം ഫിലിപ്പോസ് റമ്പാന് കേരളത്തിന്റെ ചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുവാൻ സഭ മുൻകൈയെടുക്കുമെന്ന് ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർതോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ പറഞ്ഞു.കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കായംകുളം ഫിലിപ്പോസ് റമ്പാൻ സ്മാരക വേദരത്നപുരസ്‌കാരം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു ബാവ. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ഇടവക വികാരി ഫാ. ജോൺ തോമസ്, സഹ വികാരി ഫാ. ജോൺ ജോർജ്, ഫാ. സി. തോമസ് അറപ്പുരയിൽ കോർ എപ്പിസ്കോപ്പ, ഫാ. പ്രൊഫ. ജോർജ് വർഗീസ്, പ്രൊഫ. ഡി. കെ. ജോൺ, ട്രസ്റ്റി കെ. എം. വർഗീസ്, സെക്രട്ടറി ഷിബു ചിറക്കരോട്ട്, ജനറൽ കൺവീനർ രെജി ഫിലിപ്പ്, പ്രോഗ്രാം കൺവീനർ ബേബി ജോൺ എന്നിവർ പ്രസംഗിച്ചു.