
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്കും ജീവനക്കാർക്കും തിരുവല്ലയിൽ വച്ചു ഗ്രഡേഷൻ പരിശീലനം നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. ജയൻ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വി.കെ.മധു, വി.സിനി, പി.എസ്.അനിൽകുമാർ എന്നിവർ ക്ലാസുകൾ എടുത്തു.