അടൂർ : താലൂക്കിലെ പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് സമ്മേളനം അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ നടന്നു. അടൂർ യൂണിറ്റ് പ്രസിഡന്റ് ലിജു മംഗലത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ആർ.ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലാലു മാത്യു മുഖ്യപ്രഭാഷണം നടത്തി. അടൂർ ,പന്തളം മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഒഴിവുവന്ന താലൂക്ക് സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ സുനിൽ നീലാംബരിയെ തിരഞ്ഞെടുത്തു. അടൂരിലെ ഗതാഗതപ്രശ്നങ്ങളും പന്തളം ബസ് സ്റ്റാൻഡിലെ അമിതമായ പാർക്കിംഗ് ഫീസ് കുറയ്ക്കുന്നതിനായി താലൂക്ക് യൂണിറ്റ് ഇടപെടുന്നതിന് തീരുമാനിച്ചു. ഇതിനായി രാധാകൃഷ്ണൻ നായർ, അനിൽ മോൻ, ഷാബു കാട്ടുകോയിയ്ക്കൽ എന്നിവരെ ചുമതലപ്പെടുത്തി. യൂണിറ്റ് ട്രഷറർ റിയാസ് കൃതജ്ഞത രേഖപ്പെടുത്തി