 
പത്തനംതിട്ട: കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് നേതൃത്വം നൽകിയ പ്രതിഭാധനനായ നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആർ. ശങ്കറിന്റെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജവാഴ്ച്ചയ്ക്കും ബ്രിട്ടീഷ് മേൽക്കോയ്മക്കും എതിരായ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ച അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെപി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ , വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, സുനിൽ. എസ്. ലാൽ, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, എം.എസ് സിജു, കെ.ജി അനിത, എലിസബത്ത് അബു, അബ്ദുൾകലാം ആസാദ്, റനീസ് മുഹമ്മദ്, സജി. കെ. സൈമൺ, നാസർ തോണ്ടമണ്ണിൽ, അജിത് മണ്ണിൽ, ഷാനവാസ് പെരിങ്ങമല എന്നിവർ പ്രസംഗിച്ചു.