ചെങ്ങന്നൂർ: പാണ്ടനാട് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥി മനോഹരൻ വി. ജിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൻ.ഡി.എ ജനകീയ പദയാത്ര നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, കലാ രമേശ്, എൻ. ശ്യാം, വിജയമ്മ പി. എസ്, ഗോപി മണ്ണാറത്തറ, വിനോദ് ജേക്കബ്, ഷൈലജ രഘുറാം, കെ. കെ ഗോപാലൻ, അജി. ആർ നായർ, വിജയകുമാർ മുത്തേടത്ത്, ജസ്റ്റിൻ പ്രയാർ, എം. എ ഹരികുമാർ, കെ. ജി മനോജ്, മോഹൻദാസ്, എസ്. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.