നാരങ്ങാനം: ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ നാരങ്ങാനം ഗ്രാമപഞ്ചായത്ത് കേരളോത്സവം 12, 13 തീയതികളിൽ നടക്കും. കടമ്മനിട്ട ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ട്, മൗണ്ട് സിയോൺ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, മൗണ്ട് സിയോൺ റസിഡൻഷ്യൽ സ്‌കൂൾ ഗ്രൗണ്ട്, കടമ്മനിട്ട കത്തോലിക്കാ പള്ളി ഇൻഡോർ കോർട്ട് എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും കടമ്മനിട്ട ഗവ. എൽ.പി സ്‌കൂൾ, കടമ്മനിട്ട ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി കലാമത്സരങ്ങളും നടക്കും. 12ന് രാവിലെ 10ന് കടമ്മനിട്ട ഗവ. എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനംചെയ്യും. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാർ മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം 13ന് വൈകിട്ട് 5ന് കടമ്മനിട്ട ഗവ. എൽ.പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
പങ്കെടുക്കുന്നവർ 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.