
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കുടിശികയായ നാല് ഗഡു ക്ഷാമബത്ത അനുവദിക്കുക, എല്ലാവിഭാഗം ജീവനക്കാർക്കും ലീവ് സറണ്ടർ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്.സുമ, ജില്ലാ സെക്രട്ടറി ഡി.സുഗതൻ, ജില്ലാ പ്രസിഡന്റ് പി.കെ.പ്രസന്നൻ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി റോണി വർഗീസ്, എസ്.ലക്ഷ്മിദേവി, എസ്.ബിനു, പി.ജി.ആനന്ദൻ എന്നിവർ സംസാരിച്ചു.