തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ അനിൽ ചക്രപാണി, സരസൻ റ്റി.ജെ, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, സൈബർസേന ഭാരവാഹികളായ ശരത് ബാബു, അവിനാഷ് എ.എം., എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ബിന്ദു.ജി., എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി മീനു രാജേഷ്, പെൻഷനേഴ്‌സ് ഫോറം യൂണിയൻ പ്രസിഡന്റ് ലളിത സുഗതൻ, സെക്രട്ടറി അംബിക പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. രാജേഷ് പൊന്മല, ഡോ. ശരത്ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.