 
തിരുവല്ല: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവം സമാപിച്ചു. രാവിലെ കാവുംഭാഗം ഗവ.എൽ.പി സ്കൂളിൽ പ്രഥമാദ്ധ്യാപിക ഗീതാമണി ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷ ഷീജ കരിമ്പിൻ കാല ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ വിജ്ഞാനോത്സവം സംബസിച്ച് വിശദീകരിച്ചു. വൈകിട്ട് ചേർന്ന അനുമോദന സമ്മേളനം തിരുവല്ല ഡി.ഇ.ഒ പ്രസീന പി.ആർ. ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൺവീനർ രജനി ഗോപാൽ, മുൻ നഗരസഭാംഗം സി.മത്തായി, എസ്.കെ.വി എൽ.പി.എസ് പ്രഥമാദ്ധ്യാപിക സംഗീത എന്നിവർ സംസാരിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 131 കുട്ടികൾ പങ്കെടുത്തു.