ഏനാത്ത് : കേരള ദളിത് ക്രൈസ്തവ ഫെഡറേഷൻ സംസ്ഥാന സമ്മേളനം നവംബർ 9 ന് അമ്മൂസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ പി. ഡി. ബാബു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാസൻ കെ പൗലോസ് റിപ്പോർട്ട്‌ അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജൻ വെമ്പിളി, എസ്. പി. മഞ്ജു, മീഡിയ ജനറൽ കൺവീനർ ഐവർകാല ദിലീപ്, പാസ്റ്റർ ജോർജ് മാത്യു, സുധീഷ് പയ്യനാട്, ശൂരനാട് അജി, ശ്രീമൂലനഗരം രാധാകൃഷ്ണൻ, ഉഷ പി. മാത്യു, മധുമോൾ പഴയിടം, ബ്ലസൺ ഐസക്, വിളപ്പിൽശാല പ്രേംകുമാർ , എൻ. എസ്. ആനന്ദ്, ലൈജു ജോൺ തുടങ്ങിയവർ പ്രസംഗിക്കും. സംവരണം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചർച്ചാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്യും. കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിമാരായ വിനീത വിജയൻ, കെ. രവികുമാർ, കെ. ഡി എഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.