അടൂർ : താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുമുതൽ സംരക്ഷണ ദിനാചരണം നടത്തി. പ്രിൻസിപ്പൽ സജി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിനോദ് സെമിനാർ നയിച്ചു. ജി രവീന്ദ്ര കുറുപ്പ്, ആതിര സുനിൽ ,ജോർജ് എന്നിവർ പ്രസംഗിച്ചു.