പഴകുളം : മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അമ്മ മലയാളം ശില്പശാല നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു. ശ്രീലേഖ , പഴകുളം ആന്റണി ,അടൂർ ആർ.രാമകൃഷ്ണൻ ,എസ്.അൻവർഷ , എസ്.താജുദ്ദീൻ, പി.ആർ.നിഷാദ്, വി.എസ്. വിദ്യ, എസ്.നസീറ, അനന്തു കൃഷ്ണൻ , ക്രിസ്റ്റി, റിജോ, ബിജു ജനാർദ്ദനൻ , സിദ്ധിക് , ബഷീർ എന്നിവർ പ്രസംഗിച്ചു.