അടൂർ : നഗരസഭ ചെയർമാൻ ഡി.സജിയുടെ സഹോദരൻ.ഡി മുരളിയുടെ വാഴത്തോട്ടത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ 11 ഏത്തക്കുലകൾ മോഷണം പോയി. ശനിയാഴ്ച വെളുപ്പിന് 2ന് മോഷ്ടാക്കൾ ഏത്തക്കുലയുമായി അടൂർ ശ്രീമൂലം മാർക്കറ്റിൽ എത്തിയ വിവരം പൊലീസിന് സി.സി.ടി. വി കാമറയിൽ നിന്ന് തെളിവ് ലഭിച്ചിരുന്നു. മൂന്നു സ്കൂട്ടറിലാണ് പ്രതികൾ കുലയുമായി മാർക്കറ്റിൽ എത്തിയത്. കാമറയിൽ വ്യക്തമായി പ്രതികളുടെയും സ്കൂട്ടറിന്റെയും വിവരങ്ങളും ഏത്തക്കുലയുടെ പടം ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല.