kalotsavam
കലോത്സവം ഉദ്ഘാടന സമ്മേളനം റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു.

റാന്നി: റാന്നി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ അലക്സ്,അംഗങ്ങളായ രമാദേവി,എം.നഹാസ്,ടി.കെ രാജൻ ,സിറിയക് തോമസ്,ഷാജി എ.സലാം,വി.എം പ്രകാശ്,ആർ.വരദരാജൻ,രമേശ് ബാബു,വി.സുധീർ, ആദിത്യൻ മോഹൻ,റോസമ്മ രാജൻ , ശ്രീജ ശ്രീധർ, പ്രീതി ജോസഫ് എന്നിവർ പ്രസംഗിച്ചു. കലോത്സവം നാളെ സമാപിക്കും. ഉപജില്ലയിലെ എഴുപത്തിമൂന്ന് സ്കൂളുകളിൽ നിന്ന് രണ്ടായിരത്തി ഒരുനൂറിൽ അധികം കുട്ടികൾ പങ്കെടുക്കും.