08-suresh-kumkar
സിഗ്‌നൽ ലൈറ്റുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ എ സുരേഷ് കുമാർ ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റ് പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രഡിഡന്റ് അഡ്വ.എ .സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് അമല , പ്രസിഡന്റ് ഷാജി സുറൂർ , പ്രദീപ് ഓമല്ലൂർ, സുബൈർ പത്തനംതിട്ട, ജോബിൻ മൈലപ്ര, മുനീർ വലംചുഴി ,ഷാജി ഇടവക്ക മേലേതിൽ, സബീന നാസർ, ഫാത്തിമ, ലൈല മുരുപ്പേൽ എന്നിവർ പ്രസംഗിച്ചു.