
പത്തനംതിട്ട : ശബരിമല മണ്ഡല തീർത്ഥാടനത്തിന്റെ ഭാഗമായി നിലയ്ക്കലിൽ പത്ത് വെർച്ച്വൽ ക്യൂ ബുക്കിംഗ് കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. വടക്കൻ ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങാൻ ശ്രമിക്കും. ചാലക്കയം - പമ്പ റോഡ് നിർമ്മാണം പൂർത്തിയായി. പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിടും. രണ്ട് വർഷത്തിന് ശേഷമാണ് ഇൗ പാത തുറക്കുന്നത്. നീലിമലപാതയുടെ പന്ത്രണ്ട് മീറ്റർ കൂടി മാത്രമെ പൂർത്തിയാകാനുള്ളു. കെ.എസ്.ആർ.ടി.സി 500 ബസുകൾ സ്‌പെഷ്യൽ സർവീസ് നടത്തും. ഇതിൽ 200 ബസുകൾ നിലയ്ക്കൽ -പമ്പ സർവീസിനായി മാത്രം ഉപയോഗിക്കും.