08-mullakkara
നിരണം പഞ്ചായത്ത് മുക്കിൽ ചേർന്ന എൽഡിഎഫ് തെരെഞ്ഞെടുപ്പ് യോഗം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കമ്മ്യുണിസ്റ്റ് നേതാക്കളും നവോത്ഥാന നായകരും നിർമ്മിച്ചെടുത്ത പാഠശാലയിൽ നിന്നാണ് കേരളീയർ ജനാധിപത്യ ബോധമുള്ള പൗരൻമാരായതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായ അനിൽ കുമാറിന്റെയും കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം .ബി അനീഷിന്റെയും തിരഞ്ഞെടുപ്പ് വിജയത്തിനായി നിരണം പഞ്ചായത്ത് മുക്കിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1957 ൽ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നുവെന്ന് രാഷ്ട്രീയ പഠനം നടത്തി ഡോക്ടറേറ്റ് നേടിയവരുണ്ട്. ഇപ്പോൾ എന്തുകൊണ്ട് കേരളത്തിൽ ഒരു തുടർ ഭരണമുണ്ടായി എന്നതിനെക്കുറിച്ചാണ് ലോകം മുഴുവൻ പഠനം നടത്തുന്നത്.ദു:ഖം വരുമ്പോഴാണ് ഒരാൾ യഥാർത്ഥ ബന്ധുവിനെ തിരിച്ചറിയുന്നത്.
ഓഖി, നിപ്പ, പ്രളയം, പേമാരി, കൊവിഡ് എന്നീ ദുരിതങ്ങളുണ്ടായപ്പോൾ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നെന്ന് മുല്ലക്കര പറഞ്ഞു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ. വി യോഹന്നാൻ അദ്ധ്യക്ഷനായി.