പന്തളം:കേരള സാംബവർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പന്തളം ഭരതൻ ചരമവാർഷികവും കാവാരികുളം കണ്ഠൻ കുമാരൻ പ്രതിമാ സമർപ്പണ വാർഷികവും ഇന്ന് നടക്കും. വൈകിട്ട് 5.30 ന് ചേരിക്കൽ ഐ.റ്റി.സി ജംഗ്ഷനിൽ ശാഖാ പ്രസിഡന്റ് ശരത്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന .സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്യും . ശശി പന്തളം അനുസ്മരണ പ്രഭാഷണം നടത്തും . കെ.എസ്.എസ് സംസ്ഥാന രജിസ്ട്രാർ എം.കെ.ശിവൻകുട്ടി ഉപഹാര സമർപ്പണം നടത്തും . ജില്ലാ പ്രസിഡന്റ് സി. എൻ. രവീന്ദ്രൻ ആദരവ് സമർപ്പിക്കും . ജില്ലാ സെക്രട്ടറി പി.എൻ.പുരുഷോത്തമൻ വിദ്യാഭ്യാസ അവാർഡ് സമർപ്പണം നടത്തും . നഗരസഭാ ചെയർ പേഴ്‌സൺ സുശീലസന്തോഷ് , നഗരസഭാ കൗൺസിലർമാരായ റ്റി.കെ.സതി , എസ്.അരുൺ , ആർ.ജ്യോതികുമാർ , മഞ്ജു വിശ്വനാഥ് , മഹേഷ് സോമൻ , ജില്ലാ ഖജാൻജി എം.എസ്.ബിനുകുമാർ , ഷൈജു റ്റി എസ് , രേഖാ ബിനു ,പ്രശാന്ത് കുമാർ, രഞ്ജിത്.ആർ എന്നിവർ പ്രസംഗിക്കും. രാത്രി 8 ന് നാടൻ പാട്ട്