പന്തളം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ അടൂർ താലൂക്ക് കൺവെൻഷൻ നടത്തി സംസ്ഥാന പ്രസിഡന്റ് സി. എസ്. രാധാമണിയമ്മ അദ്ധ്യക്ഷത വഹിച്ചു. കെ. ശാർങധരൻ നായർ, രാജു. കെ തോമസ്, അസീസുകുട്ടി, തോമസ് ജോൺ, ആർ. മോഹൻകുമാർ, മുരളിമോഹൻ, റ്റി. എൻ. കൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. വേണുഗോപാൽ കൺവീനാറായി 9 അംഗ അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.