08-chittayam
കൃഷി ഉദ്യോഗസ്ഥർക്കായി നടത്തുന്ന ഫാം പ്‌ളാൻ ഡെവലപ്പ്‌മെന്റ് അപ്രോച്ച് പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി ഡെപ്യൂട്ടി സ്പീക്കർ പന്തളത്ത് ഉദ്ഘാടനം ചെയ്യുന്നു

പന്തളം : കർഷകർക്ക് വരുമാനം ഇരട്ടിയാക്കാൻ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സഹായിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു ജില്ലയിലെ കൃഷി ഉദ്യോഗസ്ഥർക്കായുള്ള ഫാം പ്‌ളാൻ ഡെവലപ്പ്‌മെന്റ് അപ്രോച്ച് പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ.ഡി അദ്ധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ സാറ ടി.ജോൺ സ്വാഗതം പറഞ്ഞു.റെജി വി.ജെ , ജയകുമാർ, മാത്യു എബ്രഹാം തുടങ്ങിയവർ ക്ളാസെടുത്തു.