പന്തളം:പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പവർ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീകുമാർ, പ്രിയ ജ്യോതികുമാർ, വിദ്യാധരപണിക്കർ, മെഡിക്കൽ ഓഫീസർ ശ്യാം പ്രസാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ്, സി.ഡി.എസ് ചെയർപേഴ്‌സൺ രാജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ലാബിലും തടസമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് 3.5 ലക്ഷം രൂപ ചെലവഴിച്ച് പവർ യൂണിറ്റ് സ്ഥാപിച്ചത്