kvs
കേരള വിശ്വകർമ്മസഭ താലൂക്ക് യൂണിയൻ പ്രവർത്തകസമിതി യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഹെന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്തുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണ മെന്ന് കേരള വിശ്വകർമ്മസഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള വിശ്വകർമ്മസഭ താലൂക്ക് യൂണിയൻ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.ആർ രമേശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധരൻ ആചാരി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.വി പ്രവീൺ, ജിനു, അനിൽകുമാർ, വാമദേവൻ, ശശി രാജ്, ഇന്ദിരാ മോഹൻ, രവികുമാർ, വിശ്വനാഥൻ എന്നിവർ പ്രംസംഗിച്ചു. താലൂക്ക് യൂണിയൻ ഭാരവാഹികൾ: കെ.ആർ. രമേശ് (പ്രസിഡന്റ്), അനിൽ കുമാർ, വാമദേവൻ (വൈസ് പ്രസിഡന്റുമാർ) ജയമോഹൻ, ശ്രീതിലകം (സെക്രട്ടറി), വിജയചന്ദ്രൻ, അനന്തു ഓമനക്കുട്ടൻ (ജോയിന്റ് സെക്രട്ടറിമാർ), നിഷ രാഘവൻ (ട്രഷറർ)