08-viswa-convention
ബ്രാഹ്മണ സമൂഹം കേരള പത്തനംതിട്ട ജില്ലാ കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സുരേഷ് നിർവ്വഹിക്കുന്നു

പന്തളം: വാസ്തുവിദ്യയെയും തച്ചുശാസ്ത്രത്തെയും നിർദ്ദിഷ്ട അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ ഉൾപ്പെടുത്തരുതെന്ന് കേരള വിശ്വ ബ്രാഹ്മണ സമൂഹം സംസ്ഥാന പ്രസിഡന്റ് സുരേഷ് ആവശ്യപ്പെട്ടു. ബ്രാഹ്മണ സമൂഹം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മാണിക്യത്തിന്റെ അദ്ധ്യക്ഷത്തിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി ഹരി പറക്കോട്,സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ.മണിക്കുട്ടൻ, സംസ്ഥാന സെക്രട്ടറി ശിവനാചാരി, ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ആർ.അരുൺകുമാർ മഹിളാവിഭാഗം സംസ്ഥാന സെക്രട്ടറി ദിവ്യ , ഗോപാലകൃഷ്ണൻ മാർക്‌സ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. ആർ.അരുൺകുമാർ (ജില്ലാപ്രസിഡന്റ്), മാണിക്യം ആചാരി റാന്നി, ആർ ബാബു പറക്കോട് (വൈസ് പ്രസിഡന്റുമാർ), ശിവകുമാർ (ജില്ലാ ജനറൽ സെക്രട്ടറി), എം. അനീഷ് കുമാർ (സംഘടനാ സെക്രട്ടറി), കെ. എസ്. രാജേഷ് (സെക്രട്ടറി), റ്റി. ശെൽവ്വരാജ് പന്തളം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.