ചെങ്ങന്നൂർ: പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനയും ദൗർലഭ്യവും പിടിച്ചുനിറുത്തുന്നതിനായുള്ള മൊബൈൽ മാവേലി വാഹനം അരിവണ്ടി ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് പര്യടനം നടത്തും. രാവിലെ 8ന് കൊഴുവല്ലൂർ ജംഗ്ഷനിൽ സജി ചെറിയാൻ എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്യും. ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതണം. രാവിലെ 8 മുതൽ 10വരെ കൊഴുവല്ലൂർ, 10.30 മുതൽ 12.30വരെ കല്യാത്ര, 1.30മുതൽ 3.30വരെ ഇടനാട്, 4 മുതൽ 5വരെ കല്ലിശേരി, 5.30 മുതൽ 7വരെ മാന്നാർ വളളക്കാലി എന്നിവിടങ്ങളിലാണ് എത്തിച്ചേരുന്നതെന്ന് സപ്ലൈ-കോ ഡിപ്പോമാനേജർ അറിയിച്ചു.