അടൂർ: പുതുശേരി ഭാഗത്ത് റിക്കവറി വാനിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പുതുശേരിഭാഗം ഇളംകുളം വീട്ടിൽ ബിജു (45)നാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വാൻ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ഇതിന് പുറകിൽ വന്ന മിനിലോറി വാനിൽ ചെന്നിടിച്ചിരുന്നു. മൂന്ന് വാഹനങ്ങളും ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.