08-crime-ramachandran
രാമചന്ദ്രൻ

പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചുകയറി എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ അറസ്റ്റുചെയ്തു. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ രാമചന്ദ്രനെ(64)യാണ് അടൂർ പൊലീസ് ശനിയാഴ്ച്ച പിടികൂടിയത്. വെള്ളിയാഴ്ച ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടന്നുപിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടാൻ ശ്രമിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. സംഘത്തിൽ സി.പി.ഓമാരായ റോബി, ശ്രീജിത്ത്, അരുൺ ലാൽ, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്.