 
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബു (31), ശൂരനാട് പാറക്കടവ് മനുഭവനിൽ മനുമോഹൻ (35) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-. അമ്മവീട്ടൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ
അടൂർ-കായംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന അരുൺ ബാബു വശത്താക്കി. തുടർന്ന് നിരവധി തവണ ലൈംഗീക ചൂഷണം നടത്തി. ഇതിനുശേഷം സുഹൃത്തും ടാക്‌സി ഡ്രൈവറുമായ മനുമോഹനും പെൺകുട്ടിയെ കാഴ്ചവച്ചു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. അരുൺ ബാബുവിനെ ആനയടിയിൽ നിന്നും മനുമോഹനെ കുമ്പഴിയിൽ നിന്നുമാണ് പിടികൂടിയത്. അരുൺബാബുവിനെ മുൻപ് സമാന കേസിൽ രണ്ടുതവണ വളളികുന്നം പൊലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. അന്വേഷണ സംഘത്തിൽ എസ്. ഐ ബാലാജി എസ്. കുറുപ്പ്,വനിതാ എസ്.ഐ അനിലകുമാരി, സിവിൽ പൊലീസ് ഓഫീസർമാരായ അതുൽ, ഷൈൻ എന്നിവരും ഉണ്ടായിരുന്നു.