ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം ജംഗ്ഷനിൽ പച്ചക്കറിക്കട അടിച്ചു തകർക്കുകയും ഉടമയേയും ഭാര്യയേയും കൈയേറ്റവും ചെയ്ത സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മന്നോട്ടു പോകുമെന്നും ഏരിയ പ്രസിഡന്റ് കെ.പി. മുരകേശ്, ഏരിയ സെക്രട്ടറി സതീഷ് നായർ എന്നിവർ അറിയിച്ചു .