k-rail
കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന കിടപ്പാട സംരക്ഷണ വാരാചരണത്തിന്റെ സമാപനം സമരസംഗമം അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന കിടപ്പാട സംരക്ഷണ വാരാചരണത്തിന്റെ സമാപനം സമരസംഗമം അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പിരളശേരി യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജില്ലാ രക്ഷാധികാരി ആർ. പാർത്ഥസാരഥി വർമ്മ മുഖ്യ പ്രസംഗം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, താലൂക്ക് ഐക്യദാർഢ്യസമിതി അംഗം ജേക്കബ് വഴിയമ്പലം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് എബ്രഹാം, എൻ.ബി.ബിന്ദു, സിന്ധു ജയിംസ്, ജില്ല ഐക്യദാർഢ്യം സമിതി ജനറൽ കൺവീനർ ടി.കോശി, സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ശ്രീദേവി സജീവ്, ജോർജ് വർഗീസ്, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.