പത്തനംതിട്ട: പതിനാറുവയസുകാരി ഗർഭിണിയായ സംഭവത്തിൽ സുഹൃത്തായ പതിനേഴുകാരൻ പൊലീസ് കസ്റ്റഡിയിൽ.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാർത്ഥിയായ 17കാരന്റെ പേര് വെളിപ്പെടുത്തി. ഇതോടെ പെൺകുട്ടിയുടെ
കുടുംബം ആറന്മുള പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയും 17കാരനും ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
2018 ഏപ്രിൽ മുതൽ ഇരുവരും സൗഹൃദത്തിലാണ്. 2019ലെ വേനലവധിസമയത്താണ് ആദ്യം ശാരീരിക ബന്ധത്തിലേർപ്പെട്ടത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ചായിരുന്നു ഇത്. പിന്നീടും ഇതാവർത്തിച്ചു.. കസ്റ്റഡിയിലുള്ള 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.