കോന്നി: ഹാരിസൺ മലയാളം പ്ളാന്റേഷൻ കുമ്പഴ എസ്റ്റേറ്റും എക്സൈസ് വകുപ്പ് സംയുക്തമായി സംഘടിപ്പിച്ച ലഹരി മുക്ത നവകേരളം സെമിനാർ കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ബിജു, പ്രീജ പി.നായർ, എലിസബത്ത് രാജു, പഞ്ചായത്തംഗം എൻ.വളർമതി, ഹാരിസൺ മലയാളം ചീഫ് മാനേജർ അനൂപ് ത്യാഗരാജൻ, മെഡിക്കൽ ഓഫീസർ ഡോ.സുനിൽ നീലകണ്ഡൻ,എക്സിക്യൂട്ടീവ് ഓഫീസർ പി.അമൽദേവ്.കെ. എസ്.സജി എന്നിവർ സംസാരിച്ചു. അഡ്വ.ജോസ് കളീക്കൽ ക്ലാസുകൾ നയിച്ചു.