chess

കോന്നി : ചെസ് പത്തനംതിട്ട ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി ചെസ് അറ്റ് ബംഗ്ലാവ് എന്ന പേരിൽ ചെങ്ങറ ഹാരിസൺസ് മലയാളം പ്ളാന്റേഷൻ എസ്റ്റേറ്റ് ബംഗ്ലാവിൽ 18ന് ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. രജിസ്‌ട്രേഷൻ ഫീസ് 250 രൂപയാണ്. ഒന്നാം ക്‌ളാസ് മുതൽ നാലുവരെയും അഞ്ചാംക്‌ളാസ് മുതൽ എട്ടു വരെയും ഒൻപതാം ക്‌ളാസ് മുതൽ പന്ത്രണ്ടു വരെയും മൂന്ന് വിഭാഗങ്ങളായാണ് മത്സരം. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. മികച്ച പ്രകടനം നടത്തുന്ന പത്തുപേർക്ക് സൗജന്യ പരിശീലനവും നൽകും. വിവരങ്ങൾക്ക് ഫോൺ : 9846667997, 9947119038.