കോന്നി: അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ പൂർവ വിദ്യാർത്ഥികളുടെ സംഘടനായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനസംഗമം 12ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.1988 ബാച്ചിലെ നാലു ഡിവിഷനുകളെ 118 പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിപാടിക്കായി എത്തിച്ചേരും. രാവിലെ 9ന് പൂർവവിദ്യാർഥികളുടെ കൂടിച്ചേരലും 2ന് അദ്ധ്യാപകരും പൂർവവിദ്യാർത്ഥികളും ഒത്തു ചേരുന്ന പൊതുയോഗം നടക്കും.