റാന്നി : അങ്ങാടി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം പ്രാവർത്തികമാക്കിയ തീറ്റപ്പുൽ കൃഷിയുടെ വിളവെടുപ്പ് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി പുല്ലരിഞ്ഞ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൊഴിൽ ഉറപ്പ് പദ്ധതിയിൽ 409 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 1,30,355 രൂപ ചെലവഴിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ഭിന്ന ശേഷിക്കാരനായ പുല്ലൂപ്രം ശ്രീരാഗത്തിൽ കുമാറിന്റെ വക കൃഷ്ണ ഡയറി ഫാം വളപ്പിലാണ് പുൽ കൃഷി നടത്തിയത്. പഞ്ചായത്ത് അംഗം ടി.ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ പി.എസ്.സതീഷ് കുമാർ, അംഗങ്ങളായ എലനിയാമ്മ ഷാജി, ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, ജെവിൻ കാവുങ്കൽ, ജലജ രാജേന്ദ്രൻ, സിനി അജി, തൊഴിൽ ഉറപ്പ് പദ്ധതി ഓവർസിയർ ഖമറുന്നിസ എന്നിവർ സംസാരിച്ചു.