panchayath-
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ അനിൽ കുമാറിനെ സുവിശേഷകൻ ബ്രദർ എം വി ബാബു മഴുക്കീർ പ്രശംസ്തിപത്രം നൽകി ആദരിക്കുന്നു

റാന്നി: കൊവിഡ് കാലത്ത് പഴവങ്ങാടി പഞ്ചായത്തിന്റെ സമസ്ത മേഘലകളിളും ജീവകാരുണ്യ പ്രവർത്തനം കാഴ്ചവച്ച് ജനകീയ അംഗീകാരം കൈവരിച്ച പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാറിനെ സുവിശേഷകൻ ബ്രദർ എം.വി ബാബു മഴുക്കീർ പ്രശംസ്തിപത്രം നൽകി ആദരിച്ചു. വേൾഡ് ലിറ്ററേച്ചർ ഫോറവും ക്രിസ്ത്യൻ പ്രസ് അസോസിയേഷനും വചന ഘോഷണം മാസികയും ചേർന്നാണ് ആദരിച്ചത്‌. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് , മേഴ്സി പാണ്ടിയേത്ത് , സാംകുട്ടി പാലയ്ക്കാമണ്ണിൽ ,സിസ്റ്റർ തങ്കമ്മ, റവ.ഫാ: ബിജു എ.എസ് ,ജെന്റിൽ ജിൽസാദ്, ഷൈനി മാത്യു തുടങ്ങിയവർ പങ്കെടുത്തു.