school-
റാന്നിയിലെ ലോട്ടറി വിൽപ്പന തൊഴിലാളികൾക്ക് കുടകൾ വിതരണം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം

റാന്നി : റാന്നി എസ്.സി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോട്ടറി വിൽപ്പന തൊഴിലാളികൾക്ക് കുടകൾ വിതരണം ചെയ്തു.സ്കൂൾ മാനേജർ റവ. ഫാ. റെനി കെ.എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലീന ആനി എബ്രഹാം,ബോർഡ് സെക്രട്ടറി സജി തോമസ്, ജയൻ പി.വർഗീസ്,. സജി അലക്സാണ്ടർ, കെവിൻ വർഗീസ്, ജീവ ജയൻ,ഗ്രേസ് മാത്യു എന്നിവർ പ്രസംഗിച്ചു