റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 10, 11, 12 , 13 തീയതികളിലായി നടക്കും. എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ,നെല്ലിക്കമൺ യംഗ് മെൻസ്, ഏഴോലി എൽ.പി.സ്കൂൾ , കരിങ്കുറ്റി യു.പി.സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങളെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, വർക്കിംഗ് ചെയർമാൻ ഷൈനി മാത്യൂസ് എന്നിവർ അറിയിച്ചു. 10 ന് വൈകിട്ട് 5 ന് ഏഴോലി എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി. ഉദ്ഘാടനം ചെയ്യും.