അടൂർ : മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവൻ വികസന സമിതിയുടെ നേതൃത്വത്തിൽ, പത്തനംതിട്ട ജില്ലാആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രപരിശോധന വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കസ്തൂര്‍ബ ഗാന്ധിഭവനിലെ അന്തേവാസികൾക്കായി 10 ന് നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. രാവിലെ 10ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ മുഖ്യാതിഥിയാകും.