
തിരുവല്ല : തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തന്ത്രപ്രവേശിക, പൂജാവിശാരദ്, ജ്യോതിഷപ്രവേശിക, ജ്യോതിഷവിശാരദ്, വാസ്തുപ്രവേശിക എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളാ റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറി എസ്.ശ്യാംകുമാർ, ചെയർമാൻ കുടൽമന വിഷ്ണുനമ്പൂതിരി എന്നിവർ നേതൃത്വം നൽകി. എക്സാമിനേഷൻ ബോർഡ് യോഗത്തിൽ വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി, തന്ത്രിമണ്ഡല വിദ്യാപീഠം വൈസ്ചെയർമാൻ ദിലീപൻ നാരായണൻ നമ്പൂതിരിക്ക് നൽകി ഫലപ്രഖ്യാപനം നടത്തി.