തിരുവല്ല : മാർത്തോമ്മ കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെയും സംരഭകത്വ വികസന ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. മാർത്തോമ്മ സഭയുടെ ക്രിസ്റ്റ്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്പ്‌മെന്റിന്റ് ട്രെയിനിംഗ് പ്രോഗ്രാമിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഡ് ഡയറക്ടർ റവ.മോൻസി വറുഗീസ് ട്രെയിനിംഗ് പ്രോഗ്യാം ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സോപ്പ്, കേക്ക്, സ്‌ക്വാഷ്,ഡിഷ് വാഷ്, എന്നിവ നിർമ്മിക്കാനുള്ള പരിശീലനം നൽകി. കേരള സർക്കാരിന്റെ പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്. മാർത്തോമ്മ കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഉല്പനങ്ങൾ വിപണിയിൽ ഇറക്കുന്നതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. കൂടുതൽ ഉല്പനങ്ങൾ തയാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ട്രെയിനിംഗ് പ്രോഗ്രാമുകൾ തുടരും. കൊമേഴ്‌സ് വിഭാഗം മേധാവി ലെഫ്റ്റ്‌നന്റ്. റെയിസൺ സാം രാജു, കാർഡ് അസിസ്റ്റന്റ് ഡയറക്ടർ റവ.ഷൈൻ എൻ ജേക്കബ്ബ്, സംരംഭകത്വ വികസന ക്ലബ് കൺവീനർ നിജിൽ കെ മാത്യു, അസിസ്റ്റന്റ് . പ്രൊഫ.അഞ്ജു മറിയം ജോൺ, ലൗലി മോൻസി, ജിനി ഷൈൻ, അനുഷ സൂസൻ സജി എന്നിവർ പ്രസംഗിച്ചു.