അടൂർ : കണ്ണങ്കോട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന്റെ ഭാഗമായി എം.ജി.എം യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ആരാധന സംഗീത മത്സരം നടത്തി. വികാരി ഫാ.ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജോൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഫാ. അനൂപ് രാജ് , കെ.എം വർഗീസ്, ഷിബു ചിറക്കരോട്ട് ,റജി ഫിലിപ്പ്, ബേബി ജോൺ , കെ ജെ റോബിൻ ജോർജ് , ഷിബു ബേബി എന്നിവർ പ്രസംഗിച്ചു.