kada
ഐക്കാട് സ്വദേശി വി.കെ സുരേന്ദ്രന്റ കൊടുമൺ ജംഗ്ഷനിലെ കടയുടെ ഷട്ടർ തകർത്ത നിലയിൽ

കൊടുമൺ: കൊടുമൺ ജംഗ്ഷനിൽ നാൽപതു വർഷത്തിലേറെയായി വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന ഐക്കാട് സ്വദേശി വി.കെ സുരേന്ദ്രന്റ കടയുടെ ഷട്ടർ കഴിഞ്ഞ രാത്രിയിൽ വാഹനം ഇടിച്ചു തകർത്തു. പാത്രങ്ങളും ഫാൻസി സാധനങ്ങളുമാണ് ഇവിടെ കച്ചവടം നടത്തുന്നത്. തിങ്കളാഴ്ച രാത്രി കട അടച്ചുപോയതിന് ശേഷമാണ് ഷട്ടർ തകർത്തത്. വാഹനത്തിന്റെ പിൻ ഭാഗം കൊണ്ട് ഇടിച്ചതാണെന്ന് കരുതുന്നു. വാഹനം കയറിയതിന്റെ പാടും കാണാം. കടയുടെ മുന്നിൽ ഫുട്പാത്തുണ്ട്. കൊടുമൺ പഞ്ചായത്ത് ഒാഫീസിനു മുൻ ഭാഗത്താണ് കട. കടയുടമ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊടുമൺ പൊലീസിനും പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കൊടുമൺ പാെലീസ് പറഞ്ഞു.