students

പന്തളം : യുക്രൈയിനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളിൽ ആദ്യസംഘം തുടർപഠനത്തിനായി ഇന്ന് രാത്രിയിൽ ഉസ്ബാക്കിസ്ഥാനിന്റെ തലസ്ഥാനം ആയ താഷകന്റിലേക്ക് നെടുമ്പാശേരിയിൽ നിന്ന് യാത്രതിരിക്കും.
യുക്രൈയിനിലെ സപൊരിസിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു വന്നിരുന്ന വിവിധ വർഷ വിദ്യാർത്ഥികളാണ് ഉസ്ബാകിസ്ഥാനിലെ കമറോവ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് ട്രാൻസ്ഫർ വാങ്ങി തുടർ പഠനത്തിനായി പോകുന്നത്. സപോരോഷിയ യൂണിവേഴ്‌സിറ്റിയിലെ മുന്നൂറോളം ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് കമറോവ് യൂണിവേഴ്‌സിറ്റിയിലേക്ക് ഇപ്പോൾ മാറ്റം കിട്ടിയിരിക്കുന്നത്.
കേരള ജനപക്ഷം (സെക്കുലർ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഇ.ഒ. ജോണിന്റ മകൾ ജിന്നി റേച്ചൽ ജോൺ ഉൾപ്പടെ അൻപതോളം കുട്ടികളുടെ ആദ്യസംഘം എയർ അറേബ്യ വഴി യാത്ര നടത്തും.
തുടർന്ന് പല സംഘങ്ങളായി വരും ദിവസങ്ങളിൽ നെടുമ്പാശേരി, ന്യൂ ഡൽഹി വഴി യാത്രയാകും. ഹൈദരാബാദിലുള്ള ഒരു സ്വകാര്യ ഏജൻസിയിലൂടെ സപ്പോരിഷിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടിയ കുട്ടികളാണ് അവരുടെ നേതൃത്വത്തിൽ ട്രാൻസ്ഫർ വാങ്ങി കമരോവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് മാറുന്നത്.