ചെങ്ങന്നൂർ: ഈ വർഷത്തെ ശബരിമല മണ്ഡല കാലയളവിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അവലോകനയോഗം നടത്തി. നഗരസഭാ ചെയർ പേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ,മോട്ടോർ വെഹിക്കിൾ വിഭാഗം, ഫയർ ആൻഡ് റെസ്‌ക്യൂ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, നഗരസഭാ ഹെൽത്ത് വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി, എക്‌സൈസ്, താലൂക്ക് ഓഫീസ്, പൊലീസ്, ട്രാഫിക് വിഭാഗം,കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി,ദേവസ്വം ബോർഡ്, തുടങ്ങിയ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു. വകുപ്പുകളുടെ ക്രമീകരണം യോഗത്തിൽ വിശദീകരിച്ചു. മണ്ഡല കാലയളവിൽ നഗരത്തിലുണ്ടാകാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദ്ദേശമുണ്ടായി.സമഗ്രമായ ഗതാഗത പരിഷ്‌കരണം ചർച്ച ചെയ്യുന്നതിനു വേണ്ടി ട്രാഫിക് അഡൈ്വസറി ബോർഡ് നഗരസഭയിൽ നടത്തുമെന്ന് നഗരസഭാദ്ധ്യക്ഷ അറിയിച്ചു.