പത്തനംതിട്ട : പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയും ബന്ധിപ്പിക്കുന്ന ജോലി ജില്ലയിൽ മികച്ച നിലയിൽ പുരോഗമിക്കുകയാണ്. ഇവ ബന്ധിപ്പിക്കുന്നതുവഴി വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനും പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും കഴിയും. രണ്ടു മാസമായി നടക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത് ജില്ലയിലെ 54.1 ശതമാനം സമ്മതിദായകരാണ്. അഞ്ച് നിയോജക മണ്ഡലങ്ങളിലെ 10.5 ലക്ഷം വോട്ടർമാരിൽ 5.68 ലക്ഷം പേർ ഇതിനോടകം ആധാറും തിരിച്ചറിയൽ രേഖയും ബന്ധിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ എൻ.വി.എസ്.പി വഴി 7,253 പേരും വോട്ടർ പോർട്ടൽ വഴി 4,307 പേരും വോട്ടർ ഹെൽപ് ലൈൻ ആപ്ലിക്കേഷൻ വഴി 17,937 പേരും, ഇറോനെറ്റ് വഴി 3,261 പേരും ബി.എൽ.ഒമാരുടെ നേതൃത്വത്തിൽ 'ഗരുഡ എന്ന ആപ്പ് വഴി 5,35,732 പേരുമാണ് ഇതുവരെ ഇതിൽ പങ്കാളികളായിട്ടുള്ളത്. റാന്നി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ ആധാർ ലിങ്ക് ചെയ്തിട്ടുള്ളത്.

ജില്ലയിലെ മണ്ഡലം തിരിച്ചുള്ള കണക്ക് (ശതമാനത്തിൽ)
ആറൻമുള : 47.85
തിരുവല്ല : 54.49
കോന്നി : 56.36
റാന്നി : 60.25

അടൂർ : 52.94