award

പത്തനംതിട്ട : മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് ജില്ലാതലത്തിൽ പ്രോത്സാഹനം നൽകുന്നതിനായി 2021- 22 വർഷത്തിൽ മികച്ച മൃഗക്ഷേമ പ്രവർത്തനം നടത്തിയ വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തിൽ അവാർഡ് ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകൾ 18നകം ചീഫ് വെറ്ററിനറി ഓഫീസർ, പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0468 2 270 908.