പത്തനംതിട്ട : എക്‌സറേ കണ്ടുപിടിത്തത്തിന്റെ 127 -ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര റേഡിയോ ഗ്രാഫി ദിനാഘോഷം സംഘടിപ്പിച്ചു. റേഡിയോളജി പോസ്റ്റർ എക്‌സിബിഷൻ പ്രിൻസിപ്പൽ ഡോ.മറിയം വർക്കി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.സി.വിരാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സെസി ജോബ് , നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേസികുട്ടി ,റേഡിയോഗ്രാഫർമാരായ എ.അജിത്ത്, പി.ജെ ജോസ് എന്നിവർ സംസാരിച്ചു. റേഡിയോളജി വിഭാഗം മേധാവി ഡോ.രുമ മധു ശ്രീധരൻ, സീനിയർ റേഡിയോ ഗ്രാഫർ വീണ എന്നിവർ സംസാരിച്ചു. റേഡിയോഗ്രാഫി ദിനവുമായി ബന്ധപ്പെട്ട് റേഡിയോളജി പോസ്റ്റർ എക്‌സിബിഷൻ കോന്നി മെഡിക്കൽ കോളേജിൽ നടക്കുന്നുണ്ട്. പ്രവേശനം സൗജന്യം.